കണ്ണൂർ >
മീന്‍ പിടുത്ത യാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്-അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യാനങ്ങള്‍ 2012 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്തതും ലൈസന്‍സ് ഉള്ളതും കെഎംഎഫ് ആര്‍ ആക്റ്റിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ അനുസരിച്ച് വലയും ഉപകരണങ്ങളും മാത്രം ഉപയോഗിക്കുന്നവയുമായിരിക്കണം. കേരളതീരത്തുള്ള ലാന്‍ഡിങ് സെന്റര്‍/ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവ ആയിരിക്കണം. ഉടമസ്ഥന്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിരിക്കണം. അപേക്ഷാഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍, കണ്ണൂര്‍, മത്സ്യ ഭവനുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. യന്ത്രവത്കൃത ബോട്ടുകള്‍ ഈ പരിധിയില്‍ പെടില്ല. അപേക്ഷകള്‍ ആഗസ്ത് 27ന് വൈകിട്ട് 5 മണിക്കകം അതത് ഓഫീസുകളില്‍ ലഭിക്കണം.
അപേക്ഷ ക്ഷണിച്ചു
കണ്ണപുരം ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ അധ്യയന വര്‍ഷത്തെ ദ്വിവത്സര സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.sitttrkerala.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 50 രൂപ രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതം സെപ്തംബര്‍ ഒന്നിന് വൈകിട്ട് നാല് മണിക്കകം മൊട്ടമ്മലിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0497 2861819
തീയതി നീട്ടി
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ആഗസ്ത് 31 വരെ നീട്ടി. പ്രോസ്‌പെക്ടസ് തിരുവനന്തപുരത്തെ എസ് ആര്‍ സി ഓഫീസില്‍ നിന്നോ https://srccc.in/download/prospectus ലോ ലഭിക്കും. ഫോണ്‍: 0471 2325102, 9446323871.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ സാമൂഹ്യനീതി ഓഫീസ് ആവശ്യത്തിന് ഈ സാമ്പത്തിക വര്‍ഷം ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ വാടകക്ക് ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ആഗസ്ത് 25 ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2712255.
ലേലം ചെയ്യും
കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം ഓഫീസിന് കീഴിലുള്ള പെരളശ്ശേരി ടൗണ്‍ റോഡ് വികസനത്തിന്റെ ഭാഗമായി വിവിധ ഇനം മരങ്ങള്‍ മുറിച്ചു കൊണ്ടുപോകുന്നതിനുള്ള ലേലം ആഗസ്ത് 17ന് നടക്കും. രാവിലെ 11.30 ന് അസി.എക്‌സി.എഞ്ചിനീയറുടെ ഓഫീസില്‍ നടക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 16 വൈകിട്ട് നാലു മണി.
ലേലം ചെയ്യും
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം മാടായി അസി എഞ്ചിനീയറുടെ കീഴിലുള്ള പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷന്‍ കോലത്തു വയല്‍ വെള്ളിക്കീല്‍ റോഡ് താറിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് വിവിധ ഇനം മരങ്ങള്‍ മുറിച്ചു കൊണ്ടുപോകുന്നതിനുള്ള ലേലം ആഗസ്ത് 17ന് നടക്കും. രാവിലെ 11 മണിക്ക് അസി.എക്‌സി.എഞ്ചിനീയറുടെ കണ്ണൂര്‍ ഓഫീസില്‍ നടക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 16 വൈകിട്ട് നാലു മണി.
ലേലം ചെയ്യും
മുണ്ടയാട് മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ 1988 മോഡല്‍ മഹീന്ദ്ര അര്‍മദ 20 ജീപ്പ് (കെ എല്‍ 01 എം 4814) ആഗസ്ത് 18 ന് രാവിലെ 11.30 ന് ഫാം ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ : 04972 721168.
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ബുധനാഴ്ച
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ആഗസ്ത് 11 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ