സപ്ലൈകോ ഓണം മേള 11 മുതല്‍

കണ്ണൂർ >
സപ്ലൈകോ ജില്ലാ ഓണം മേള ബുധനാഴ്ച (ആഗസ്ത് 11) കണ്ണൂര്‍ പൊലീസ് സഭാ ഹാളില്‍ ആരംഭിക്കും. ഉദ്ഘാടനം ഉച്ചക്ക് 12 മണിക്ക് നടക്കും. ഉത്സവകാലങ്ങളില്‍ അവശ്യ സാധനങ്ങള്‍ ന്യായ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് മേള സംഘടിപ്പിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറിസ്റ്റാളും മേളയുടെ ഭാഗമായി ഒരുക്കും. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ക്കു വിധേയമായാണ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ആഗസ്ത് 20 വരെയാണ് ഫെയര്‍ നടക്കുക. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പ്രവര്‍ത്തന സമയം.

Post a Comment

വളരെ പുതിയ വളരെ പഴയ