ചെന്നൈ >
തമിഴ്നാട്ടിലെ വേലവേളാനിൽ എസ്ഐയെ മിനിലോറി കയറ്റിക്കൊന്നു. തൂത്തുക്കുടി ഏറൽ സ്റ്റേഷനിലെ എസ്ഐ ബാലുവാണ് ദാരുണമായി കൊല്ലപെട്ടത്.
പട്രോളിങ്ങിനിടെ ഏറൽ ബസാറിൽ മദ്യപിച്ചു ബഹളം വച്ച വേലവേളാൻ സ്വദേശി മുരുകവേലിനെ കസ്റ്റഡിയിലെടുക്കാൻ എഐ ബാലുവും സംഘവും ശ്രമിച്ചിരുന്നു.
പിന്നീട് പൊലിസ് ഇയാളെ താക്കീത് ചെയത് വിട്ടയച്ചു. തുടർന്ന് രാത്രി പന്ത്രണ്ടുമണിയോടെ പട്രോളിങ് സംഘം ഇയാളുടെ വീടിനു സമീപത്തെത്തി. ഈ സമയത്തു മുരുകവേൽ മദ്യപിച്ചു ലക്കുകെട്ട് റോഡിൽ നിൽക്കുകയായിരുന്നു. ടൗണിലുണ്ടായ സംഭവങ്ങൾ പൊലീസുകാർ ഇയാളുടെ ഭാര്യയെ അറിയിച്ചു. ഇതിൽ പ്രകോപിതനായ മുരുകവേൽ പൊലീസുകാരുടെ ബൈക്കിനെ മിനിലോറിയിൽ പിന്തുടർന്ന് ഇടിക്കുകയായിരുന്നു. എഐ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ