ക്ലാസ് മുറിയിലെ കണ്ടുമുട്ടൽ, പ്രണയം, ഒടുവിലിതാ എന്റെ പ്രിയപ്പെട്ടവൻ... ഭാര്യ അനീഷ്യ എഴുതുന്നു

ഒളിമ്ബിക് മെഡലും അർജുന അവാർഡുമടക്കം ഒരുപാട് ട്രോഫികളും മെഡലുകളും നിറഞ്ഞ ആ ഷോക്കേസില്‍ എന്റെ മിഴികള്‍ പലപ്പോഴും തേടിയിരുന്നത് ആ ചെറിയ കുപ്പിയാണ്.

കാരണം അതിലാണ് ശ്രീ ആ മണല്‍ സൂക്ഷിച്ചിരിക്കുന്നത്. ശ്രീയെ ശ്രീയാക്കിയ ജി.വി. രാജ സ്കൂള്‍ മുറ്റത്തുനിന്ന് കോരിയെടുത്ത ഒരുപിടി മണ്ണ് സൂക്ഷിച്ച കുപ്പി. ആ മണല്‍ സൂക്ഷിച്ച ഷോക്കേസിലേക്ക് ഒരു ഒളിമ്ബിക് മെഡല്‍കൂടി വന്നണയുമ്ബോള്‍ അഭിമാനവും സന്തോഷവും മനസ്സില്‍ നിറഞ്ഞുതുളുമ്ബുകയാണ്.

ശ്രീയെ ഞാൻ ആദ്യമായി കാണുന്നത് ജി.വി. രാജ സ്കൂളിലെ ആ ക്ലാസ്മുറിയില്‍വെച്ചായിരുന്നു.

ഞങ്ങളുടെ പ്രണയവും പിന്നെ വിവാഹവുമൊക്കെയായി ജീവിതം മുന്നോട്ടുപോകുമ്ബോള്‍ ശ്രീയുടെ ഹോക്കി സ്നേഹം ഞാൻ എന്നും തിരിച്ചറിഞ്ഞുകൊണ്ടേയിരുന്നു. ദേശീയ ക്യാമ്ബിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വലിയൊരു യാത്ര തുടങ്ങുന്നു എന്നാണ് ശ്രീ പറഞ്ഞത്. ആ യാത്ര ഇപ്പോള്‍ പാരീസിലെ ഒളിമ്ബിക് സ്റ്റേഡിയത്തിലെത്തിനില്‍ക്കുമ്ബോള്‍ മനസ്സില്‍ അഭിമാനവും സന്തോഷവും മാത്രമാണുള്ളത്.

ഒടുവില്‍ ഇതാ എന്റെ പ്രിയപ്പെട്ടവൻ പാരീസില്‍ വിയർപ്പൊഴുക്കി രണ്ടാമത്തെ ഒളിമ്ബിക് മെഡലും കഴുത്തിലണിഞ്ഞ് രാജ്യത്തിന്റെ കുപ്പായം അഴിച്ചുവെക്കുന്നു. അഭിമാനവും സന്തോഷവും നിറഞ്ഞുതുളുമ്ബി ഞാൻ പറയട്ടെ... പ്രിയപ്പെട്ടവനേ ഇതിനേക്കാള്‍ വലിയൊരു വിരമിക്കല്‍ സ്വപ്നങ്ങളില്‍ മാത്രം. പ്രിയപ്പെട്ടവനേ, നിനക്ക് ബിഗ് സല്യൂട്ട്, ഒപ്പം സ്നേഹചുംബനങ്ങളും.

Post a Comment

വളരെ പുതിയ വളരെ പഴയ